ബംഗളൂരു: രാജ്യത്ത് ആദ്യമായി കൊവിഡ് മരണം റിപോര്‍ട്ട് ചെയ്യപ്പെട്ട കര്‍ണാടകയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നു. ഇന്ന് വിവിധ ജില്ലകളിലെ 99 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഭൂരിപക്ഷം വൈറസ്ബാധിതരും മുംബൈ, ചെന്നൈ നഗരങ്ങളില്‍ നിന്ന് തിരികെ വന്ന തദ്ദേശീയരാണ്. ബംഗളൂരുവില്‍ മാത്രം 24 പോസിറ്റീവ് കേസുകള്‍ ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടു.
ഇവിടത്തെ ക്ലസ്റ്ററായ ശിവാജി നഗറില്‍ ഇന്നും 15 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രണ്ടു ദിവസം മുമ്പ് കൊവിഡ് മുക്തമായിരുന്ന മൈസൂരു ജില്ലയില്‍ നിന്ന് ഇന്ന് 17 പോസിറ്റീവ് കേസുകള്‍ പുറത്തുവന്നു. 530 പേര്‍ രോഗമുക്തി നേടിയതോടെ നിലവില്‍ കര്‍ണാടകയില്‍ 678 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
6122 രക്തസാംപിളുകള്‍ ഇന്ന് നെഗറ്റീവ് ആയി.