നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് 6 വയസ്സുകാരന് പൊള്ളലേറ്റു

Update: 2025-03-26 09:53 GMT
നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് 6 വയസ്സുകാരന് പൊള്ളലേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് ചന്തപ്പടിയില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് 6 വയസ്സുകാരന് പൊള്ളലേറ്റു. നായടിക്കുന്ന് സ്വദേശിയായ ഹംസയുടെ മകന്‍ ഹനനാണ് പൊള്ളലേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനുമായി ഒന്നിച്ച് വീട്ടിലേക്ക് പോകുംവഴിയാണ് സംഭവം.

വണ്ടി നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. ഹംസയും മകനും വീട്ടിലേക്ക് പോകവേയാണ് അപകടം. സ്‌കൂട്ടറിന്റെ താഴെ ഭാഗത്തുനിന്നുയര്‍ന്ന തീ സ്‌കൂട്ടറിന്റെ ഫൂട്ട് സ്‌പേസില്‍ നില്‍ക്കുകയായിരുന്ന ഹനാന്റെ കാലിലേക്ക് പടരുകയായിരുന്നു. ഉടനെ സ്‌കൂട്ടറില്‍ നിന്നു ചാടി ഇറങ്ങിയ ഹനാന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

Tags:    

Similar News