വടകരയില്‍ 9 വയസുകാരി വാഹനം ഇടിച്ച് കോമയിലായ സംഭവം; പ്രതി ഷെജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

അപകടത്തിന് ശേഷം വിദേശത്തേക്ക് പോയ പ്രതിയെ നീണ്ട പത്ത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലിസ് കണ്ടെത്തിയത്

Update: 2024-12-19 10:07 GMT

കോഴിക്കോട്: വടകരയില്‍ 9 വയസുകാരി ദൃഷാന കാറിടിച്ച് കോമയിലായ സംഭവത്തില്‍ പ്രതി ഷെജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് വടകര ചോറോട് ദേശീയപാതയിലായിരുന്നു ദില്‍ഷാനയെയും മുത്തശ്ശിയേയും പുറമേരി സ്വദേശി ഷെജീല്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയത്. അപകടത്തില്‍ 62 വയസുകാരി മരിക്കുകയും ദൃഷാന കോമയിലാവുകയുമായിരുന്നു. ദൃഷാനയെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിക്കടുത്തുള്ള വാടകവീട്ടിലേക്കാണ് കുട്ടിയെ മാറ്റിയിരിക്കുന്നത്.

അപകടത്തിന് ശേഷം വിദേശത്തേക്ക് പോയ പ്രതിയെ നീണ്ട പത്ത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലിസ് കണ്ടെത്തിയത്.പ്രതിയായ ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇയാള്‍ക്കെതിരേ മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

Tags:    

Similar News