ദലിത് പ്രാതിനിധ്യം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനെ ഉയര്‍ത്തി ഗ്രൂപ്പ് നേതാക്കള്‍
കൊടിക്കുന്നില്‍ സുരേഷ് എത്തുന്നതോടെ പൊതുസമൂഹത്തില്‍ ദലിത് പ്രാതിനിധ്യം ഉയര്‍ത്തി കോണ്‍ഗ്രസിന് കൈയ്യടി നേടാനാവും
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണച്ച് ഗ്രൂപ്പ് നേതാക്കള്‍. കെപിസിസി അധ്യക്ഷനായി ദലിത് പക്ഷത്ത് നിന്ന് ഒരാള്‍ വരുന്നത് പുതിയ കാലവുമായി കോണ്‍ഗ്രസ് യോജിച്ച് പോകുന്നു സന്ദേശം പൊതു സമൂഹത്തിന് നല്‍കാം എന്ന വിലയിരുത്തലുമുണ്ട്.
കെ സുധാകരനെ നേതൃപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്ന പശ്ചാത്തലത്തിലാണ് ഗ്രൂപ്പുകളുടെ പുതിയ നീക്കം. കൂടുതല്‍ അപകടകാരിയായ കെ സുധാകരനെ ഒഴുവാക്കുക എന്ന തന്ത്രമാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ പുറത്തെടുക്കുന്നത്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ദലിതന്‍ വന്നാല്‍ എന്താ പ്രശ്‌നം തുടങ്ങിയ ചോദ്യങ്ങള്‍ കൊടുക്കുന്നില്‍ സുരേഷ് പലഘട്ടത്തിലും ഉന്നയിച്ചിരുന്നു.
കെ സുധാകരനെ ഒഴിവാക്കാന്‍ പറ്റിയ ചോയിസ് എന്ന നിലയിലാണ് ഗ്രൂപ്പുകള്‍ ദലിത് പ്രധിനിത്യം ഉയര്‍ത്തി സുരേഷിനെ ഉയര്‍ത്തിക്കാട്ടുന്നത്.
കൊടിക്കുന്നില്‍ സുരേഷ് എത്തുന്നതോടെ പൊതുസമൂഹത്തില്‍ ദലിത് പ്രാതിനിധ്യം ഉയര്‍ത്തി കോണ്‍ഗ്രസിന് കൈയ്യടി നേടാനാവും.
ഏറെക്കാലമായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊടിക്കുന്നിലിനെ ഹൈക്കമാന്‍ഡ് ഏത് നിലയിലാണ് പരിഗണിക്കുക എന്നത് കാത്തിരുന്ന് കാണണം.