ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് രണ്ടു പേര്‍ മരിച്ചു. ജമ്മുകശ്മീര്‍, ഗുജറാത്ത് എന്നിവടങ്ങളില്‍ നിന്നുള്ള രണ്ട് പേരാണ് മരിച്ചത്. അഹമ്മദാബാദ് സ്വദേശിയായ 45 കാരനാണ് മരിച്ചവരില്‍ ഒരാള്‍. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. കശ്മീരില്‍ കൊവിഡ് ബാധിച്ച് രണ്ടാമത്തെ മരണമാണ്.
അതേസമയം മഹാരാഷ്ട്രയില്‍ ഇന്ന് ഏഴ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തു. മുംബൈയില്‍ നാലുപേര്‍ക്കും പൂനെയില്‍ രണ്ടുപേര്‍ക്കും സാംഗ്ലി, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 193 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ 53 കാരിയായ സ്ത്രീക്കും കോവിഡ് സ്ഥിരീകരിച്ചു. ഭില്‍വാര സ്വദേശിയായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 55 ആയി ഉയര്‍ന്നതായി രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം 180 പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കേന്ദ്ര സംസ്ഥാന സര്‍ക്കരുകള്‍ രാജ്യത്ത് കൊവിഡ് സമൂഹവ്യാപന ഘടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.