ആള്‍കൂട്ടക്കൊലപാതകം; മുസ് ലിം യുവാവ് കൊല്ലപ്പെട്ടു

(വീഡിയോ)

Update: 2025-01-22 07:39 GMT
ആള്‍കൂട്ടക്കൊലപാതകം; മുസ് ലിം യുവാവ് കൊല്ലപ്പെട്ടു

ലഖ്‌നോ: ഗ്രാമവാസികളുടെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് മുസ് ലിം യുവാവ് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയിലെ നവാഡയിലാണ് സംഭവം. മുഹമ്മദ് സല്‍മാന്‍ എന്ന 27 കാരനായ യുവാവാണ് ആള്‍കൂട്ട ആക്രമണത്തിനിരയായത്.

ജനുവരി 13-ന് നടന്ന സംഭവത്തിന്റെ വീഡിയോ വയറലായതോടെ വര്‍ധിച്ചു വരുന്ന ന്യൂനപക്ഷ ആക്രമണങ്ങള്‍ക്കെതിരേ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ആളുകള്‍ ഉയര്‍ത്തുന്നത്. സല്‍മാനെ തലകീഴായി കെട്ടിയിരിക്കുന്നതും കാലുകള്‍ ബന്ധിച്ചിരിക്കുന്നതും ഒരു സംഘം ആളുകള്‍ ആവര്‍ത്തിച്ച് വടികൊണ്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം.


മോഷണശ്രമം ആരോപിച്ചാണ് കൊലപാതകം. ആശുപത്രില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ സല്‍മാന്‍ മരിക്കുകയായിരുന്നു. കവര്‍ച്ച നടത്തിയെന്നാരോപിച്ച് സല്‍മാനെതിരെയും കൂട്ടാളിക്കെതിരെയും കേസെടുത്തെങ്കിലും ആള്‍ക്കൂട്ട ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ ഇതുവരെയും നടപടിയെടുത്തിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. സല്‍മാന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.



Tags:    

Similar News