കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ദമ്മാമില്‍വച്ചു മരിച്ചു

Update: 2022-02-10 01:39 GMT

ദമ്മാം: കൊല്ലം ഓയൂര്‍ സ്വദേശി ഹൃദയാഘാതത്താല്‍ ദമ്മാമില്‍വച്ച് മരിച്ചു. കൊല്ലം ജില്ലയിലെ ഓയൂര്‍ ചെറിയ വെളിനല്ലൂര്‍ റണൂര്‍ വട്ടപ്പാറ ഫസീല മന്‍സിലിലെ കബീര്‍ (36)ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയ കബീര്‍ പുതിയ തൊഴില്‍ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം തട്ടിയെടുക്കുന്നത്.

അല്‍ കോബാറിലെ സ്വകാര്യ കമ്പനിയില്‍ ഏറെ കാലം ജോലി ചെയ്തിരുന്നു. നാലു മാസം മുമ്പേയാണ് എക്‌സിറ്റില്‍ നാട്ടിലേക്ക് പോയത്. ഫെബ്രുവരി 7ന് തിരിച്ചെത്തി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനാണ്. 

ഷാമിലാ ബീവിയാണ് ഭാര്യ. അല്‍ഫിയ ഫാത്തിമ (7), ആദില്‍ (3) എന്നിവര്‍ മക്കളാണ്. ഷാമില ഇപ്പോള്‍ 4 മാസം ഗര്‍ഭിണിയുമാണ്.

ദമ്മാം സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ ഉള്ള മയ്യിത്ത് ഇവിടെത്തന്നെ ഖബറടക്കാനാണ് തീരുമാനം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം നിര്‍വ്വഹിക്കുന്നതിനായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് പി കെ മന്‍സൂര്‍ എടക്കാട്, സലിം കണ്ണൂര്‍, അലി മാങ്ങാട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു.

Similar News