കൊറിയ: ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം തകർന്നുവീണ് അപകടം. ഇന്ന് പുലർച്ചയോടെയാണ് അപകടം.വിമാനം പൂർണമായും കത്തി നശിച്ചു. രണ്ട് പേർ ഒഴികെ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും അപകടത്തിൽ മരിച്ചതായാണ് റിപോർട്ടുകൾ.
തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് 175 യാത്രക്കാരും ആറ് ജീവനക്കാരുമായി പുറപ്പെട്ട ജെജു എയര്‍ വിമാനം വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്