ഷേക്‌സ്പിയര്‍ നാടകങ്ങളുടെ ആദ്യ പതിപ്പുകള്‍ ലേലത്തിന്; 51 കോടി രൂപ പ്രതീക്ഷിക്കുന്നുവെന്ന്

ലണ്ടന്‍: വില്യം ഷേക്‌സ്പിയറുടെ നാടകങ്ങളുടെ ആദ്യ പതിപ്പുകള്‍ ലേലത്തിന്. 51 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ലേലക്കമ്പനിയായ സോത്ത്ബീസ് അറിയിച്ചു. ഷേക്‌സ്പിയറുടെ 461ാം ജന്മദിനമായ ബുധനാഴ്ച്ചയാണ് കമ്പനി ലേലക്കാര്യം പ്രഖ്യാപിച്ചത്.
1616ല്‍ ഷേക്‌സ്പിയര്‍ മരിച്ച ശേഷം അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ജോണ്‍ ഹെമിംഗ്‌സും ഹെന്‍ട്രി കോണ്ടലുമാണ് ആദ്യ പതിപ്പുകള്‍ ശേഖരിച്ച് ഓരോ വോള്യം ആക്കി മാറ്റിയത്. കോമഡീസ്, ഹിസ്റ്ററീസ് ആന്‍ഡ് ട്രാജഡീസ് എന്നാണ് വോള്യത്തിന്റെ പേര്. 1623ല്‍ 750 കോപ്പികളാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതില്‍ 250 എണ്ണം വിവിധ രാജ്യങ്ങളിലായി ഇപ്പോഴും അതിജീവിക്കുന്നു.