മാള: തൃശ്ശൂര്‍ മാളയില്‍ നിന്ന് ഇടുക്കിയിലേക്ക് വിനോദയാത്ര പോയ 17കാരനായ വിദ്യാര്‍ത്ഥി മരിച്ചു. മണലിക്കാട് കുരിശിങ്കല്‍ ബിജുവിന്റെയും ജിഷയുടെയും മകന്‍ അശ്വിനാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഇടുക്കിയില്‍ വിനോദയാത്ര പോയിരുന്നപ്പോള്‍ കുഴിമന്തി കഴിച്ചതായി പറയുന്നുണ്ട്. കൊവിഡ് പോസിറ്റീവ് അണ്.
ഡിഗ്രി പഠനത്തിനായി മാള കോട്ടക്കല്‍ കോളേജില്‍ ചേര്‍ന്നിരിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ട് കിട്ടിയതിന് ശേഷം അറിയും.
സംസ്‌ക്കാരം മണലിക്കാട് നിത്യസഹായമാത ദേവാലയത്തില്‍ നടത്തി.
സഹോദരന്‍: ആരോണ്‍ (മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി, മേരിവാര്‍ഡ് ഹൈസ്‌ക്കൂള്‍ പുത്തന്‍വേലിക്കര).