ബൈക്കിന്റെ ചങ്ങലയില്‍ സാരി കുടുങ്ങി റോഡിലേക്കു തെറിച്ചു വീണ സ്ത്രീ മരിച്ചു
ഇന്നലെ കോട്ടക്കലിനു സമീപം ചങ്കുവെട്ടിയിലായിരുന്നു അപകടം.

മലപ്പുറം: ബൈക്കിന്റെ ചങ്ങലയില്‍ സാരി കുടുങ്ങി റോഡിലേക്കു തെറിച്ചു വീണ സ്ത്രീ മരിച്ചു. കോട്ടക്കല് തോക്കാമ്പാറ സ്വദേശി ബേബിയാണ് മരിച്ചത്. മകനൊപ്പം സഞ്ചരിക്കവെ സാരി കുടുങ്ങി റോഡിലേക്ക് വീണ ബേബിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇന്നലെ കോട്ടക്കലിനു സമീപം ചങ്കുവെട്ടിയിലായിരുന്നു അപകടം.