പ്രളയത്തില്‍ മുങ്ങിയ വീട് വൃത്തിയാക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു
മാള: കൊച്ചുകടവ് തച്ചറുകാട്ടില്‍ സുബ്രഹ്മണ്ണ്യന്‍ മകന്‍ സുഭാഷ് (40) ഷോക്കേറ്റ് മരിച്ചു. പ്രളയത്തില്‍ മുങ്ങിയ വീട് ക്ലീന്‍ ചെയ്യാനായി മോട്ടോര്‍ ഫിറ്റ് ചെയ്യുന്നതിനിടയില്‍ ഷോക്ക് ഏല്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. വീട്ടിലെ മോട്ടോറില്‍ നിന്നാണ് വൈദ്യുതാഘാതം ഏറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചലാക്കയിലെ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍.
ഭാര്യ: സജിത. മാതാവ് തിലോത്തമ.