ചെരുപ്പടി മലയില്‍ ചുള്ളിപ്പറ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2025-04-02 08:37 GMT
ചെരുപ്പടി മലയില്‍ ചുള്ളിപ്പറ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

വേങ്ങര: ചെരുപ്പടി മലയിലേക്ക് പോകുന്ന വഴിയില്‍ വട്ടപ്പൊന്ത ചേരേക്കാട് എന്ന സ്ഥലത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി പറമ്പേരി യാഹുവിന്റെ മകന്‍ ഫായിസിനെ (26) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബൈക്ക് അപകടത്തില്‍ പെട്ട് താഴെ വീണാണ് മരിച്ചതെന്നാണ് നിഗമനം. ഇന്നലെ രാത്രി വീട്ടില്‍ നിന്ന് പോയതാണ്. അവിടെ എന്തിന് പോയതാണെന്നതും അപകടം എപ്പോള്‍ സംഭവിച്ചതാണെന്നും വ്യക്തമായിട്ടില്ല. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വേങ്ങര പോലിസ് സ്ഥലത്തെത്തി. ഫായിസ് പെയിന്റ് പണിക്ക് പോയിരുന്ന ആളാണ്. ജിംനാസ്റ്റിക്കില്‍ മുന്‍ മിസ്റ്റര്‍ കേരള യാരിരുന്നു.മൃതദേഹം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Tags:    

Similar News