കോടതിയില്‍ ഹാജരാകാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു

Update: 2024-12-21 06:12 GMT

ചെന്നൈ: കോടതിയില്‍ ഹാജരാകാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു. തിരുനെല്‍വേലിയിലാണ് സംഭവം. കൊലപാതകക്കേസിലെ പ്രതിയും കീഴനത്തം സ്വദേശിയുമായ മായാണ്ടിയെയാണ് ജില്ലാകോടതിയുടെ കവാടത്തിനുമുന്നിലിട്ട് ഒരുസംഘം വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് രാമകൃഷ്ണന്‍, മനോരാജ്, ശിവ, തങ്ക മഹേഷ് എന്നിവരെ പോലിസ് അറസ്റ്റുചെയ്ത.

കീഴനത്തം പഞ്ചായത്തംഗമായിരുന്ന രാജാമണിയെ കൊന്നതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞവര്‍ഷമാണ് രാജാമണി കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ അറസ്റ്റിലായ മായാണ്ടി പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. ഈ കേസില്‍ ഹാജരാകുന്നതിനാണ് വെള്ളിയാഴ്ച കോടതിയിലേക്കുവന്നത്. രാവിലെ 10.15-ഓടെ കോടതിയുടെ കവാടത്തിനുമുന്നില്‍ നില്‍ക്കുമ്പോള്‍ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മായാണ്ടി മരിച്ചു.




Tags:    

Similar News