ഇനി ഓക്‌സ്‌ഫോഡ് ഡിക്ഷണറിയിലും 'ഹര്‍ത്താല്‍'; ഒപ്പം ആധാറും ശാദിയും ബസ് സ്റ്റാന്‍ഡും ട്യൂബ് ലൈറ്റും

ഹര്‍ത്താല്‍ കൂടാതെ ആധാര്‍, ദാബ, ശാദി തുടങ്ങിയ വാക്കുകളാണ് ഓക്‌സ്‌ഫോഡിന്റെ പത്താം പതിപ്പ് അഡ്വാന്‍സ്ഡ് ലേണേഴ്‌സ് നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയത്.

Update: 2020-01-25 04:10 GMT

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് അഡ്വാന്‍സ്ഡ് ലേണേഴ്‌സ് ഡിക്ഷണറിയുടെ ഏറ്റവും പുതിയ പതിപ്പില്‍ 'ഹര്‍ത്താലും' ഇടംപിടിച്ചു. ഹര്‍ത്താല്‍ കൂടാതെ ആധാര്‍, ദാബ, ശാദി തുടങ്ങിയ വാക്കുകളാണ് ഓക്‌സ്‌ഫോഡിന്റെ പത്താം പതിപ്പ് അഡ്വാന്‍സ്ഡ് ലേണേഴ്‌സ് നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയത്.

26 ഇന്ത്യന്‍ ഇംഗ്ലീഷ് വാക്കുകളാണ് നിഘണ്ടുവിന്റെ ഏറ്റവും പുതിയ പതിപ്പില്‍ കയറിപറ്റിയത്. ഡിക്ഷണനറി ഓഫ് ഇംഗ്ലീഷിന്റെ 10ാം പതിപ്പില്‍ 384 ഇന്ത്യന്‍ ഇംഗ്ലീഷ് വാക്കുകള്‍ ഉള്‍പ്പെടെ പുതുതായി ആയിരം വാക്കുകളാണുള്ളത്. ചാറ്റ്‌ബോട്, ഫെയ്ക് ന്യൂസ്, മൈക്രോ പ്ലാസ്റ്റിക് തുടങ്ങിയ വാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചാറ്റ്‌ബോട്ട്, ഫെയ്ക്ക് ന്യൂസ്, മൈക്രോ പ്ലാസ്റ്റിക് തുടങ്ങിയവയാണ് നിഘണ്ടുവില്‍ ഇടംപിടിച്ച പുതിയ വാക്കുകളില്‍ ചിലത്.ഓണ്‍ലൈന്‍ പിന്തുണയോടുകൂടിയാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ വ്യാപകമായി പ്രയോഗത്തിലുള്ള ബസ് സ്റ്റാന്‍ഡ്, ട്യൂബ് ലൈറ്റ്, ഡീംഡ് യൂണിവേഴ്‌സിറ്റി, എഫ്‌ഐആര്‍ എന്നിവ അച്ചടിച്ച പതിപ്പില്‍ ഇടം പിടിച്ചു. കറന്റ് (വൈദ്യുതി), ലൂട്ടര്‍ (മോഷ്ടാവ്), ലൂട്ടിങ് (മോഷണം), ഉപജില്ല എന്നീ വാക്കുകള്‍ ഓണ്‍ലൈന്‍ പതിപ്പിലും ഇടം കണ്ടെത്തി. പുതുക്കിയ ഡിക്ഷണറിയുടെ ആപ് ലഭ്യമാണ്. പഠന സഹായിയായി വെബ്‌സൈറ്റുമുണ്ട്.

Tags:    

Similar News