അഭിഷേക് ബച്ചന് കൊവിഡ് മുക്തി; ആശുപത്രി വിട്ടത് 29 ദിവസങ്ങള്‍ക്ക് ശേഷം

ഐസൊലേഷന്‍ വാര്‍ഡിലെ ഹെല്‍ത്ത് കെയര്‍ ബോര്‍ഡിനൊപ്പമാണ് പരിശോധനാഫലം നെഗറ്റീവ് ആയ വിവരം അഭിഷേക് ട്വിറ്ററില്‍ പങ്കുവച്ചത്.

Update: 2020-08-08 11:55 GMT

മുംബൈ:കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ ആശുപത്രിവിട്ടു. 29 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് അഭിഷേക് ബച്ചന് വിടുതല്‍ ലഭിച്ചത്. ഐസൊലേഷന്‍ വാര്‍ഡിലെ ഹെല്‍ത്ത് കെയര്‍ ബോര്‍ഡിനൊപ്പമാണ് പരിശോധനാഫലം നെഗറ്റീവ് ആയ വിവരം അഭിഷേക് ട്വിറ്ററില്‍ പങ്കുവച്ചത്.പ്രാര്‍ഥനകളുമായി ഒപ്പമുണ്ടായിരുന്നവര്‍ക്കും നാനാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി കുറിച്ചു.

'ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ' എന്ന് കുറിച്ചാണ് അഭിഷേകിന്റെ പോസ്റ്റ് തുടങ്ങുന്നത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവായെന്നും വീട്ടില്‍ പോകാനാകുന്നതില്‍ സന്തോഷവാനാണെന്നും താരം കുറിച്ചു. ഇതോടെ ബച്ചന്‍ കുടുംബത്തില്‍ എല്ലാവരും കൊവിഡ് വിമുക്തരായി.

ജൂലൈ 11 നാണ് 77 കാരനായ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിക്കുന്നത്. തൊട്ടുപിന്നാലെ അഭിഷേകിന്റേയും ഫലം പോസിറ്റീവായി. തുടര്‍ന്ന് ഇരുവരേയും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. തൊട്ടുപിന്നാലെ അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയും കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഫലം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നെഗറ്റീവായി. ഈ മാസം രണ്ടാം തിയതിയാണ് അമിതാഭ് ബച്ചന്‍ രോഗം ഭേദമായി ആശിപത്രിവിട്ടത്.

Tags:    

Similar News