ചങ്ങരംകുളം പന്താവൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
ചങ്ങരംകുളം: കുറ്റിപ്പുറം തൃശൂര്‍ സംസ്ഥാന പാതയില്‍ പന്താവൂര്‍ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കക്കിടിപ്പുറം കുന്നത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പുത്തന്‍വീട്ടില്‍ അബ്ദുല്‍ റസാക്ക്(62)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത അബ്ദുല്‍ റസാക്കിന്റെ ഭാര്യ സുബൈദ (52)ന് പരിക്കേറ്റു. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിയിട്ട് മൂന്നര മണിയോടെയാണ് അപകടം. പരിക്കേറ്റ അബ്ദുറസാക്കിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. എടപ്പാള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. ആലംകോട് മഹല്ല് ജുമാമസ്ജിദില്‍ ജോലി ചെയ്യുകയായിരുന്നു മരിച്ച അബ്ദുല്‍ റസാക്ക്. മക്കള്‍: ജൗഹറ, ജാഫര്‍, ജുവൈരിയ, ജുമൈല, ജാരിയ. മരുമക്കള്‍:അബ്ദുല്ല അസ്ഹനി, റഫീക്ക് അന്‍വരി, ഷെഫീക്ക് അന്‍വരി, ഷെമീറ.