മാള: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വെള്ളങ്കല്ലൂര്‍ പൈങ്ങോട് മുണ്ടഞ്ചേരി ചാത്തുണ്ണിയുടെ മകന്‍ മണികണ്ഠന്‍ (40) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഒന്നേകാലിന് വെളയനാട് ജംഗ്ഷനിലായിരുന്നു അപകടം. മണികണ്ഠന്‍ തുമ്പൂരിലുള്ള ഭാര്യ വീട്ടില്‍ നിന്നും വെള്ളാങ്കല്ലൂര്‍ ഭാഗത്തേക്ക് വരുമ്പോള്‍ മാള ഭാഗത്തു നിന്നും വന്ന ഇന്നോവ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്ക് പറ്റിയ മണികണ്ഠനെ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: ഡീന. മക്കള്‍: കേശവ്, മാധവ്. അമ്മ ശാന്ത. ബുധനാഴ്ച പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ് മാര്‍ട്ടത്തിനും ശേഷം രാവിലെ പതിനൊന്നിന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.