ബൈക്ക് കാറില്‍ തട്ടി ലോറിക്കടിയില്‍ പെട്ട് അപകടം; രണ്ട് മരണം

Update: 2024-12-14 16:05 GMT

ചേര്‍ത്തല: ദേശീയ പാതയില്‍ നടന്ന വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പട്ടണക്കാട് അഞ്ചാം വാര്‍ഡില്‍ പൊന്നാംവെളി ഭാര്‍ഗ്ഗവി മന്ദിരത്തില്‍ രാജുവിന്റെ മകന്‍ ജയരാജ് (34), കൂടെയുണ്ടായിരുന്ന ഒരു യുവതി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറില്‍ തട്ടിയ ശേഷം ട്രെയ്‌ലര്‍ ലോറിക്ക് അടിയില്‍പെടുകയായിരുന്നു. ദേശീയ പാതയില്‍ സെന്റ് മൈക്കിള്‍സ് കോളജിന് മുന്നില്‍ വൈകിട്ട് ആറരയോടെയാണ് അപകടം. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

Similar News