ടിപ്പറിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സ്കൂട്ടര്‍ യാത്രികന് മരിച്ചു
ഇരിക്കൂര്‍: ടിപ്പര്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. ചിത്രാരി സുഭാഷ് നഗറില്‍ വളപ്പിനകത്ത് ഹൗസില്‍ താമസിക്കുന്ന പരേതരായ കെ സി ഖാദറിന്റെയും വി സക്കീനയുടേയും മകന് ആസാദ് വളപ്പിനകത്ത് (41) ആണ് രാത്രി മരിച്ചത്.
ബുധനാഴ്ച രാവിലെ എടയന്നൂര്‍ പാലയോട് ജംഗ്ഷനില്‍ വെച്ചാണ് അപകടം.
ഭാര്യ: സറീന (പഴയങ്ങാടി). മക്കള്‍: ഷഹീന്, ശാദിന്. സഹോദരങ്ങള്‍ : ഖിഫായത്ത്, ഷഫീഖ്, ശിഹാബുദ്ദീന്, ബദറുദ്ദീന്‍, വാഹിദ, ഫാത്തിമ, മുഹമ്മദലി, മഹറൂഫ്.