ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Update: 2025-04-05 12:45 GMT
ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഒറ്റപ്പാലം: പാലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പാലപ്പുറം കൈപ്പറ്റ വീട്ടില്‍ പ്രകാശന്‍ (36) ആണ് മരിച്ചത്. പ്രകാശന് ഒപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന പിതൃസഹോദരന്റെ മകന്‍ ഉണ്ണികൃഷ്ണന് (40) പരിക്കേറ്റു.പാലപ്പുറം എന്‍എസ്എസ് കോളേജിന് സമീപം വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിച്ചു.

Similar News