റിയാദ്: സൗദി അറേബ്യയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു മലയാളി മരിച്ചു. റിയാദിലെ റൗദയില്‍ ഉണ്ടായ അപകടത്തില്‍ കണ്ണൂര്‍ ശ്രീകണ്ഡപുരം സ്വദേശി കറ്റാടത്തു മൊയ്തീന്‍ (38) ആണ് മരിച്ചത്. ഇരുചക്ര വാഹനത്തില്‍ ഡെലിവറിക്കായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. സ്വദേശി ഓടിച്ചിരുന്ന കാറുമായി മൊയ്തീന്റെ ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.
അഞ്ചുവര്‍ഷമായി സൗദിയിലുള്ള മൊയ്തീന്‍ അഞ്ചു മാസം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. പിതാവ്: പരേതനായ അബ്ദുള്ള. മാതാവ്: ആമിന ഉമ്മ. ഭാര്യ: ജുവൈരിയ. മക്കള്‍: ശിബില, ശിയാസ്, ശംല, സംറാസ്. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ക്ക് സഹോദരന്‍ മുഹമ്മദ് കുഞ്ഞിനൊപ്പം റിയാദ് കെ. എം. സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ധീഖ് തുവ്വൂര്‍, ഷാഹിദ് മാഷ്, ഇര്‍ഷാദ് കായക്കൂല്‍, ദഖ്‌വാന്‍ വയനാട് തുടങ്ങിയവര്‍ രംഗത്തുണ്ട്.