സൗദിയില്‍ അപകടത്തില്‍ മരിച്ച താനൂര്‍ സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടില്‍ കൊണ്ടുവന്ന് ഖബറടക്കും

Update: 2022-08-31 16:29 GMT

താനൂര്‍: സൗദി അറേബ്യയിലെ റിയാദില്‍ നിന്നും ബിഷയിലേക്കുള്ള യാത്രക്കിടെ ഈ മാസം 21ന് വാഹനാപകത്തില്‍ മരണപെട്ട മൂലക്കല്‍ ദയാപുരം പുത്തന്‍പീടികക്കല്‍ ഷുക്കൂറിന്റെ മകന്‍ ഷെറിന്‍ബാബുവിന്റെ മയ്യിത്ത് നാളെ നാട്ടില്‍ കൊണ്ടുവന്ന് രാവിലെ 8 മണിയോടെ താനൂര്‍ നടക്കാവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഓയില്‍ വിതരണ കമ്പനിയില്‍ ജോലി നോക്കിയിരുന്ന ഷെറിന്‍ ബാബു അഞ്ച് മാസം മുമ്പാണ് നാട്ടില്‍ നിന്നും സൗദിയിലേക്ക് പോയത്.

റിയാദില്‍ നിന്നും ബിഷയിലേക്കുള്ള യാത്രയ്ക്കിടെ ഷെറിന്‍ ഓടിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന വേങ്ങര സ്വദേശി വിജയന്‍ എന്നയാള്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടിരുന്നു. മാതാവ് നുസ്രത്ത്. ഭാര്യ: ഫര്‍സാന. മക്കള്‍: ഷിബില്‍, ഫിദ മറിയം, മുഹമ്മദ് ഐദിന്‍. സഹോദരിമാര്‍: നസ്രിന്‍, റോഷിനി.

Tags:    

Similar News