ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

Update: 2024-11-19 03:02 GMT
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

കല്‍പ്പറ്റ: വയനാട്ടില്‍ ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ഇന്നലെ രാത്രിയായിരുന്നു അപകടം. 15 പേർക്ക് പരിക്കേറ്റു.  തോൽപ്പെട്ടി തെറ്റ റോഡിലാണ് അപകടം. കര്‍ണാടക ഹുന്‍സൂരില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News