മലപ്പുറത്ത് സ്‌കൂള്‍ വാന്‍ അപകടത്തിൽപെട്ടു; 12 വിദ്യാര്‍ത്ഥികൾക്ക് പരിക്ക്

Update: 2024-06-06 05:50 GMT

മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പെട്ടത്.

Tags:    

Similar News