നടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നു- വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

Update: 2022-05-25 19:20 GMT
നടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നു- വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുകയാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ്. സര്‍ക്കാര്‍ സമീപനം തിരിച്ചറിഞ്ഞതുകൊണ്ടാണ് അതിജീവിതയ്ക്ക് വീണ്ടും കോടതിയെ സമീപിക്കേണ്ടിവന്നത്.

അതൊന്നും ഇങ്ങോട്ടേശില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണ്. കേസില്‍ തുടരന്വേഷണം അവസാനിപ്പിച്ച് അന്തിമറിപോര്‍ട്ട് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ്. സ്ത്രീ പീഡനക്കേസുകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് സര്‍ക്കാരിന്റെ ഒത്തുകളി മൂലമാണെന്നും ഇതിനെതിരേ വ്യാപകപ്രതിഷേധമുയരണമെന്നും ജബീന പറഞ്ഞു.

Tags:    

Similar News