എഡിജിപി-ആര്‍എസ്എസ് രഹസ്യചര്‍ച്ച; 4അന്വേഷണത്തിന് ഡിജിപിക്ക് നിര്‍ദേശം; ഉത്തരവിറങ്ങി

ഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.

Update: 2024-09-25 06:05 GMT

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ആര്‍എസ് എസ് നേതാക്കളുമായി രണ്ട് തവണയാണ് എഡിജിപി രഹസ്യ ചര്‍ച്ച നടത്തിയത്. ഈ രണ്ട് കുടിക്കാഴ്ചകളുമാണ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുക. എഡിജിപിക്കൊപ്പം ആര്‍എസ്എസ് നേതാക്കളെ കണ്ടവരുടെ മൊഴിയെടുക്കും.

ആര്‍എസ്എസ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് നേതാവ് റാം മാധവിനെ 2023 ഡിസംബറിലാണ് കോവളത്തെ ഹോട്ടലില്‍ വച്ച്എഡിജിപി എംആര്‍ അജിത്കുമാര്‍ കണ്ടത്. 2014 മുതല്‍ 2020 വരെ ബിജെപി സംഘടനാകാര്യങ്ങളില്‍ പ്രധാനപങ്കു വഹിച്ച നേതാവായിരുന്നു രാംമാധവ്. 10 ദിവസത്തിനിടെ രണ്ടു തവണയാണ് കേരളത്തിന്റെ ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി-ആര്‍എസ്എസ് ദേശീയ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയത്.

Tags:    

Similar News