ബാറില്‍ വാക്കേറ്റം; മൂന്നുപേര്‍ക്ക് കുത്തേറ്റു

Update: 2025-04-23 00:44 GMT
ബാറില്‍ വാക്കേറ്റം; മൂന്നുപേര്‍ക്ക് കുത്തേറ്റു

അടിമാലി: ബാറിലുണ്ടായ വാക്കേറ്റത്തിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. അടിമാലി ടൗണിലെ മാതാ ബാറില്‍വച്ച് ചൊവ്വാഴ്ച വൈകുന്നേരം ആറിനുണ്ടായ സംഭവത്തില്‍ അടിമാലി സ്വദേശിയായ ഹരിശ്രീ (44), സിനു ഉണ്ണി (30), അനില്‍ (27) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഹരിശ്രീയെ എറണാകുളത്തെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിശ്രീയുടെ കഴുത്തിനാണ് കുത്തേറ്റത്.സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് അടിമാലി പോലിസ് പറഞ്ഞു.

Similar News