അഫ്ഗാന്‍: പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ആരംഭിച്ചു

Update: 2021-08-17 13:40 GMT
അഫ്ഗാന്‍: പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ആരംഭിച്ചു

ന്യൂഡല്‍ഹി: അഫ്ഗാനിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ആരംഭിച്ചു. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച താലിബാന്‍ പിടിച്ചെടുത്ത കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരെ ഇന്ത്യ ഒഴിപ്പിച്ചു. എംബസി ഉദ്യോഗസ്ഥരുമായുള്ള എയര്‍ ഇന്ത്യുടെ വിമാനം രാജ്യത്തെത്തിയിട്ടുണ്ട്. സുരക്ഷാച്ചുമതലയുള്ള ഇന്‍ഡൊ തിബറ്റന്‍ പോലിസും ഉദ്യോഗസ്ഥരെ അനുഗമിച്ചു.

ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചെങ്കിലും എംബസി അടച്ചിട്ടില്ല. കോണ്‍സുലര്‍ സര്‍വീസുകള്‍ക്കുവേണ്ടി പ്രദേശിക ഉദ്യോഗസ്ഥര്‍ ഇപ്പോഴും എംബസിയിലുണ്ട്.

Tags:    

Similar News