അഫ്ഗാന്‍ ചാവേര്‍ ബോംബ് സ്‌ഫോടനം; മരണം 100 കവിഞ്ഞു

നസ്‌ക്കാരത്തിനെത്തിയവരില്‍ അധികവും കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു

Update: 2021-10-08 14:51 GMT
അഫ്ഗാന്‍ ചാവേര്‍ ബോംബ് സ്‌ഫോടനം; മരണം 100 കവിഞ്ഞു

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഷിയാ മുസ്‌ലിംകളെ ലക്ഷ്യമിട്ട് കുന്ദൂസീലെ പള്ളിയില്‍ ജുമുഅ നസ്‌കാരത്തിനിടെ നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ മരണ സംഖ്യ 100 കവിഞ്ഞു. താലിബാന്‍ പോലിസ് ഇക്കാര്യം സ്ഥിരീകരിച്ചു.


ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, മുന്‍ കാലങ്ങളില്‍ ശിയാ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഐഎസ് ആയിരുന്നതിനാല്‍ ബോംബ് സ്‌ഫോടത്തിന് പിന്നില്‍ ഐഎസ് ആണെന്നാണ് സംശയിക്കപ്പെടുന്നത്. നമസ്‌ക്കാരത്തിന് പള്ളിയിലെത്തിയവര്‍ക്കിടയിലുണ്ടായിരുന്ന ചാവേര്‍ ആണ് ആക്രമണം നടത്തിയതെന്ന് കുന്ദുസ് പ്രവിശ്യയിലെ ഡെപ്യൂട്ടി പോലീസ് മേധാവി ദോസ്ത് മുഹമ്മദ് ഉബൈദ പറഞ്ഞു. നസ്‌ക്കാരത്തിനെത്തിയവരില്‍ അധികവും കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. താലിബാന്‍ പ്രത്യേക സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News