അതിശൈത്യത്തില്‍ വിറങ്ങലിച്ച് അഫ്ഗാന്‍: ഒരാഴ്ചയ്ക്കിടെ 78 പേര്‍ മരിച്ചു

Update: 2023-01-20 02:38 GMT

കാബൂള്‍: അതിശൈത്യത്തില്‍ വിറങ്ങലിച്ച് അഫ്ഗാനിസ്താന്‍. രക്തസമ്മര്‍ദം വര്‍ധിച്ചും രക്തം കട്ടപിടിച്ചും ഒരാഴ്ചയ്ക്കിടെ 78 പേര്‍ മരിച്ചതായി താലിബാന്‍ അറിയിച്ചു. 75,000 ലധികം കന്നുകാലികളും ചത്തതായി അഫ്ഗാന്‍ പ്രകൃതി ദുരന്തനിവാരണ മന്ത്രാലയം വക്താവ് ഷഫിയുല്ല റഹീമി പറഞ്ഞു. അതിശൈത്യത്തിന്റെ ദുരിതം അനുഭവിക്കുന്ന 10 ലക്ഷം പേര്‍ക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയും സന്നദ്ധ സംഘടനകള്‍ക്കെതിരായ താലിബാന്‍ നടപടിയും മൂലം അഫ്ഗാന്‍ ജനത കടുത്ത ദുരിതം അനുഭവിക്കുകയാണ്. അഫ്ഗാനിസ്താനില്‍ ഒരു ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും മോശം ശൈത്യകാലമാണിത്. രാജ്യത്തെ 34 പ്രവിശ്യകളില്‍ എട്ടിലും തണുപ്പ് മൂലമുള്ള മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളില്‍ 77,000 കന്നുകാലികളും ചത്തു. ഇത് രാജ്യത്തിന്റെ ഭക്ഷ്യഅരക്ഷിതാവസ്ഥ വര്‍ധിപ്പിക്കുമെന്നാണ് ആശങ്ക.

Tags:    

Similar News