കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ഉന്‍മൂലനം ചെയ്യപ്പെട്ട പന്നികളുടെ ഉടമസ്ഥര്‍ക്കുള്ള ധനസഹായ വിതരണം ആഗസ്റ്റ് 11ന് രാവിലെ 10 മണിയ്ക്ക് കല്‍പ്പറ്റ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിക്കും. ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ 7 കര്‍ഷകര്‍ക്കായി 37,07,752 രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.
ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാനന്തവാടി നഗരസഭയിലും തവിഞ്ഞാല്‍, നെന്മേനി ഗ്രാമപഞ്ചായത്തുകളിലുമായി 702 പന്നികളെയാണ് ഉന്‍മൂലനം ചെയ്യേണ്ടി വന്നത്.
കല്‍പ്പറ്റ പിഡബ്യൂഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ടി സിദ്ദീഖ് എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയ മൃഗസംരക്ഷണ വകുപ്പിലെ റാപിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളെ മന്ത്രി അനുമോദിയ്ക്കും.