അഗ്നിപഥ് പ്രതിഷേധം;കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി
കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ കേരളത്തിലും പ്രതിഷേധം.കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. ആര്‍മി കോമണ്‍ പ്രവേശന പരീക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
അഞ്ഞൂറോളം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.കാസര്‍കോട് മുതല്‍ തൃശൂരില്‍ നിന്നുവരെയുള്ള ഉദ്യോഗാര്‍ത്ഥികളാണ് കോഴിക്കോട് തടിച്ചുകൂടിയത്. മെഡിക്കല്‍, കായിക്ഷമത പരീക്ഷകള്‍ പാസായ ഉദ്യോഗാര്‍ത്ഥികളാണ് സമരരംഗത്തുള്ളത്.എഴുത്ത് പരീക്ഷ വേഗത്തിലാക്കണമെന്നതാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.
പദ്ധതിക്കെതിരെ മലപ്പുറത്തും,തിരുവനന്തപുരത്തും പ്രതിഷേധങ്ങള്‍ നടന്നു.മലപ്പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മലപ്പുറം കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.