കര്‍ഷക സമരം: ഇന്ത്യന്‍ ജനതയുടെ വിജയം- സോഷ്യല്‍ ഫോറം
ജനവിരുദ്ധ ബില്ലായിരുന്നു കര്‍ഷ ബില്ലുകള്‍ എന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് കര്‍ഷ സമരം മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം
ദോഹ: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലുകള്‍ പിന്‍വലിച്ച നടപടി ഇന്ത്യന്‍ ജനതയുടെയും കര്‍ഷക സമൂഹത്തിന്റെയും ഉറച്ചു നിന്നുള്ള പോരാട്ടത്തിന്റെ വിജയമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം. ഈ വിജയം ഇന്ത്യന്‍ ജനതയ്ക്ക് പാഠമാണ്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരങ്ങളിലൂടെ അന്തിമ വിജയം കൈവരിക്കാന്‍ സാധിക്കും എന്നതിന്റെ നേര്‍ചിത്രമാണ് കര്‍ഷക ബില്‍ പാസാക്കിയവരെ കൊണ്ട് തന്നെ അത് പിന്‍വലിപ്പിച്ച നടപടിയെന്ന് സോഷ്യല്‍ ഫോറം സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് വിലയിരുത്തി.
തികച്ചും ജനവിരുദ്ധ ബില്ലായിരുന്നു കര്‍ഷ ബില്ലുകള്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞ സ്ഥിതിക്ക് കര്‍ഷ സമരം മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും മറ്റു രീതിയിലുള്ള നഷ്ട്ടങ്ങള്‍ സംഭവിച്ചവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. സംഘപരിവാറിന്റെ ധാര്‍ഷ്ട്യമാണ് കര്‍ഷകര്‍ക്കുമേല്‍ ഇത്തരം നിയമങ്ങള്‍ ചാര്‍ത്തിയത്. അത് നീണ്ട കാത്തിരിപ്പിനും സമരങ്ങള്‍ക്കുമൊടുവില്‍ പിന്‍വലിച്ചത് ഇന്ത്യന്‍ ജനതയില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകരെയും അതിന് നേരിട്ടും അല്ലാതെയും പിന്തുണ നല്‍കിയവരെയും സോഷ്യല്‍ ഫോറം സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു. തികച്ചും ജനവിരുദ്ധമായ ഈ നിയമം കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്പിക്കുകവഴി ദ്രോഹിക്കപ്പെട്ട ഇന്ത്യന്‍ ജനതയോട് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും മാപ്പ് പറയണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു. പ്രസിഡന്റ് അയ്യൂബ് ഉള്ളാള്‍,ജനറല്‍ സെക്രട്ടറി സഈദ് കൊമ്മാച്ചി, അബ്ദുസ്സലാം കുന്നുമ്മല്‍, ഉസ്മാന്‍ മുഹമ്മദ്, ഉസാമ അഹമ്മദ് പങ്കെടുത്തു.