കാര്‍ഷിക നിയമം: പഞ്ചാബില്‍ രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി തുടങ്ങി

Update: 2020-10-04 06:19 GMT

ചണ്ഡീഗഢ്: പഞ്ചാബില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിക്ക് തുടക്കമായി. ശനിയാഴ്ച തുടങ്ങാനിരുന്ന റാലി ഹാഥ്‌റസില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയെ തുടര്‍ന്ന് ഒരു ദിവസം മാറ്റിവച്ചിരിക്കുകയായിരുന്നു.

മോഗ മുതല്‍ പാട്യാല വരെയുള്ള 50 കിലോമീറ്റര്‍ ദൂരമാണ് രാഹുല്‍ ഗാന്ധി പിന്നിടുക. ഇന്ന് തുടങ്ങുന്ന റാലി ഒക്ടോബര്‍ 6ന് അവസാനിക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന റാലി മോഗ, ലുധിയാന, സാന്‍ഗുരൂര്‍, പാട്യാല തുടങ്ങിയ ജില്ലകള്‍ കടന്നുപോകും. ഓരോ ദിവസവും രാവിലെ 11 മണിക്ക് റാലി ആരംഭിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ജാഥ കടന്നുപോവുക.

മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിങ്, മുതിര്‍ന്ന മന്ത്രിമാര്‍, എംപിമാര്‍ എംഎല്‍എമാര്‍ എന്നിവരും പങ്കെടുക്കും. ഹരിഷ് റാവത്തും സുനില്‍ ജക്കാറുമാണ് റാലിക്ക് നേതൃത്വം നല്‍കുന്ന മറ്റ് നേതാക്കള്‍.

ആദ്യ ദിവസം ബാദ്‌നി കല്യാനില്‍ നടക്കുന്ന പ്രതിഷേധ യോഗത്തോടെയാണ് റാലി ആരംഭിക്കുക. ഇന്ന് 22 കിലോമീറ്റര്‍ പിന്നിടും.

ഒക്ടോബര്‍ 5ന് 20 കിലോമീറ്ററാണ് യാത്ര ചെയ്യുക. ബര്‍ണാല ചൗക്കില്‍ നിന്ന് യാത്ര ആരംഭിക്കും. അവിടെനിന്ന് ഭവാനിനഗറിലേക്ക് കാറില്‍ യാത്ര ചെയ്യുന്ന രാഹുല്‍ അവിടെനിന്ന് ട്രാക്ടറിലേക്ക് മാറും.

കാര്‍ഷിക മേഖലയെ അപകടകരമായി ബാധിക്കുന്ന മൂന്ന് നിയമങ്ങള്‍ക്കെതിരേയാണ് റാലി നടക്കുന്നത്.

Tags:    

Similar News