ന്യൂഡല്‍ഹി; എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി എംപിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. യുപിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹത്തിന്റെ വാഹനത്തിനുനേരെ വെടിവയ്പുണ്ടായതിനെത്തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ഡല്‍ഹിയില്‍ നിന്ന് യുപിയിലെ മീററ്റിലേക്ക് പോകുന്നതിനിടയിലാണ് വാഹനത്തിനുനേരെ വെടിവയ്പുണ്ടായത്.
സിആര്‍പിഎഫ് ആണ് അദ്ദേഹത്തിന് ആവശ്യമായ സുരക്ഷയൊരുക്കുക.
മീററ്റിലെ കിതൗദില്‍ അദ്ദേഹത്തെ ആക്രമിച്ച രണ്ട് പേര്‍ക്കെതിരേ ഇതിനോടകം കേസെടുത്തിട്ടുണ്ട്.
നോയ്ഡയിലെ സച്ചിന്‍, സുഭം എന്നിവരാണ് അറസ്റ്റിലായത്.
സച്ചിന്‍, ഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തകനാണ്.
രണ്ടാമത്തെയാള്‍ക്ക് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലെന്നും അറിയുന്നു.