ഉത്തര്‍പ്രദേശില്‍ അൽ ഖാഇദ ബന്ധം ആരോപിച്ച് വീണ്ടും അറസ്റ്റ്

Update: 2021-07-14 18:44 GMT
ഉത്തര്‍പ്രദേശില്‍ അൽ ഖാഇദ ബന്ധം ആരോപിച്ച് വീണ്ടും അറസ്റ്റ്

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ അല്‍ ഖാഇദയുടെ പേരില്‍ വീണ്ടും അറസ്റ്റ്. ഇന്ന് അല്‍ ഖാഇദ അവാന്തര വിഭാഗമായ അന്‍സാര്‍ ഘസ്വത്തുല്‍ ഹിന്ദുമായി ബന്ധമുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തു എന്നാണ് യുപി പൊലീസ് പറയുന്നത്. 

ലഖ്‌നൗവിലെ വസീര്‍ഗഞ്ചില്‍ താമസിക്കുന്ന ഷക്കീല്‍, മുസഫ്ഫര്‍ നഗര്‍ സ്വദേശി മുഹമ്മദ് മുഷ്തഖീം, ഹൈദര്‍ഗഞ്ച് സ്വദേശി മുഹമ്മദ് മൊയ്ദ് എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 11ന് രണ്ട് പേരെ അല്‍ഖൊയ്ദ ബന്ധം ചുമത്തി ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്നും ആഗസ്റ്റ് 15നോടനുബന്ധിച്ച് ആക്രമണങ്ങള്‍ നടത്താനായിരുന്നു ശ്രമം എന്നുമാണ് എടിഎസ് പറയുന്നത്. 

Tags: