ഓണത്തിന് എല്ലാവര്‍ക്കും സ്‌പെഷ്യല്‍ കിറ്റ്; മൃഗശാലയില്‍ പാമ്പ് കടയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് 20ലക്ഷം നല്‍കാനും മന്ത്രിസഭായോഗതീരുമാനം
റേഷന്‍ വ്യാപാരികള്‍ക്ക് 7.5 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. ഈ മാസം 21 മുതല്‍ നിയമസഭ സമ്മേളനം ചേരാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
തിരുവനന്തപുരം: പാമ്പ് കടയേറ്റ് മരിച്ച മൃഗശാല ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് ധനസഹായമായി 20ലക്ഷം രൂപ നല്‍കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. ഇതില്‍ 10ലക്ഷം വീടും സ്ഥലവും വാങ്ങാനും 10 ലക്ഷം സ്ഥിരനിക്ഷേപമായും നല്‍കും. കുട്ടികളുടെ 18വയസ്സുവരെയുള്ള പഠനച്ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് പ്രത്യേക കിറ്റ് നല്‍കും. റേഷന്‍ വ്യാപാരികള്‍ക്ക് 7.5 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും.
ഇതിന് പുറമെ, ഈ മാസം 21 മുതല്‍ നിയമസഭ സമ്മേളനം ചേരാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.