പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചെന്ന് ആരോപണം; കെ കെ രമ എംഎല്‍എക്കെതിരേയുള്ള കേസ് തള്ളി

Update: 2021-12-07 06:57 GMT

കോഴിക്കോട്: വടകര എംഎല്‍എ കെ കെ രമയ്‌ക്കെതിരേ എല്‍ഡിഎഫ് വടകര സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജന്‍ നല്‍കിയ കേസ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി.

സ്ഥാനാര്‍ത്ഥിയെ കൊലയാളിയെന്ന് വിളിച്ചുവെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കേസ് കൊടുത്തിരുന്നത്.

ജയരാജനെ കൊലയാളിയെന്ന് വിളിച്ച് വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ പരിത്തിയെന്ന് പരാതിയില്‍ പറയുന്നു. കോടിയേരി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. 

Tags:    

Similar News