അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കുന്നു

Update: 2022-09-16 07:36 GMT

ചണ്ഡീഗഢ് : മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദര്‍ സിങ്ങ് ഒടുവില്‍ ബിജെപിയിലേക്ക് ചേക്കേറുന്നു. അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കാന്‍ തീരുമാനിച്ചു. സെപ്തംബര്‍ 19നാണ് ലയനസമ്മേളനം.

കോണ്‍ഗ്രസ് വിട്ടശേഷമാണ് അമരീന്ദന്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചത്.

ബിജെപി നേതാവ് ജെ പി നദ്ദയുടെ സാന്നിധ്യത്തില്‍ അമരീന്ദര്‍ ബിജെപിയില്‍ ഔപചാരികമായി ചേരുകയും ചെയ്യും.

അദ്ദേഹത്തിന്റെ മകന്‍ രണ്‍ ഇന്ദര്‍ സിംഗ്, മകള്‍ ജയ് ഇന്ദര്‍ കൗര്‍, ചെറുമകന്‍ നിര്‍വാന്‍ സിംഗ് എന്നിവരും ബിജെപിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. അമരീന്ദര്‍ ഇപ്പോള്‍ ലണ്ടനിലാണ്. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് അദ്ദേഹം ലണ്ടനിലെത്തിയത്.

പാട്യാല രാജകുടുംബാംഗമായ അമരീന്ദര്‍ രണ്ട് തവണ മുഖ്യമന്ത്രിയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്തുപോയ ശേഷം പുതിയ പാര്‍ട്ടി രൂപീകരിച്ചത്. 2022 തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ബിജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചിരുന്നെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

പാര്‍ട്ടിയില്‍ ആരും ജയിച്ചില്ലെന്നു മാത്രമല്ല, അമരീന്ദറിനും വിജയിക്കാനായില്ല. 

Tags:    

Similar News