ആമസോണ്‍ ഓണ്‍ലൈന്‍ വഴി ബംഗാളില്‍ മദ്യവില്‍പ്പന

സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പന നടത്താന്‍ യോഗ്യതയുള്ള കമ്പനികളുടെ കൂട്ടത്തില്‍ ആമസോണുമുണ്ടെന്ന് പശ്ചിമബംഗാള്‍ ബിവറേജസ് കോര്‍പറേഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Update: 2020-06-21 03:03 GMT

കൊല്‍ക്കത്ത: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഓണ്‍ലൈന്‍ രാജ്യത്ത് മദ്യവില്‍പ്പനയിലേക്ക് പ്രവേശിക്കുന്നു. പശ്ചിമ ബംഗാളിലാണ് ആമസോണ്‍ ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കുക. ഇതിനുള്ള അനുമതി പത്രം ആമസോണിന് ലഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പന നടത്താന്‍ യോഗ്യതയുള്ള കമ്പനികളുടെ കൂട്ടത്തില്‍ ആമസോണുമുണ്ടെന്ന് പശ്ചിമബംഗാള്‍ ബിവറേജസ് കോര്‍പറേഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആലിബാബയുടെ ഇന്ത്യന്‍ കമ്പനിയായ ബിഗ് ബാസ്‌ക്കറ്റും സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വില്‍പന നടത്താന്‍ അനുമതി നേടിയിട്ടുണ്ടെന്നും കോര്‍പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒന്‍പത് കോടിയിലധികം ജനസംഖ്യയുള്ള പശ്ചിമ ബംഗാള്‍ മദ്യവില്‍പ്പനയിലും രാജ്യത്ത് മുന്നിലാണ്. 12731 കോടി രൂപയാണ് ഈ വര്‍ഷം മദ്യവില്‍പ്പനയിലൂടെ പശ്ചിമബംഗാള്‍ പ്രതീക്ഷിക്കുന്നത്.


Tags:    

Similar News