ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാധീതമായി വര്‍ദ്ധിക്കുന്നു. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് 800ലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം അറിയിച്ചിട്ടുണ്ട്. കേസുകളുടെ വര്‍ദ്ധന നിയന്ത്രിക്കാനാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആറ് സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 4623 സജീവ കേസുകളാണുള്ളത്.