തമിഴ്‌നാട്ടില്‍ സപ്തംബര്‍ ഒന്നു മുതല്‍ അംഗന്‍വാടിയും തുറക്കുന്നു

Update: 2021-08-25 07:26 GMT

ചെന്നൈ: കൊവിഡ് വ്യാപനം നിയന്ത്രണത്തിലായതോടെ തമിഴ്‌നാട്ടിലെ അംഗന്‍വാടികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സപ്തംബര്‍ ഒന്നുമുതലാണ് പ്രവര്‍ത്തനം തുടങ്ങുക.

ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളും പോളിടെക്‌നിക്കുകളും ഒന്നാംതിയതി മുതല്‍ പ്രവര്‍ത്തിക്കും.

പുതിയ നിര്‍ദേശമനുസരിച്ച ഉച്ചഭക്ഷം 11.30നും 12.30നും ഇടയില്‍ നല്‍കണം. അംഗന്‍വാടി ജീവനക്കാര്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. രണ്ട് വാക്‌സിനും എടുക്കണം. സെന്ററിലേക്ക് പ്രവേശിക്കും മുമ്പ് 40 സെക്കന്‍ഡ് കൈകഴുകണം. മാസ്‌ക് പോലുള്ളവയും ഉപയോഗിക്കണം.

അംഗന്‍വാടിയിലെ ജീവനക്കാര്‍ നെയില്‍ പോളിഷ് പോലുള്ളവ ഉപയോഗിക്കരുത്. കണ്ണ്, മൂക്ക്, വായ എന്നിവ തൊടരുത്, പരിസരത്ത് തുപ്പരുത് തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

കുട്ടികള്‍ക്കും സാമൂഹിക അകല നിര്‍ദേശം ബാധകമായിരിക്കും. ഭക്ഷണം കൊടുക്കും മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകാന്‍ സൗകര്യമൊരുക്കണം. 

Tags:    

Similar News