മലപ്പുറത്ത് വീണ്ടും വേറിട്ട മാതൃക: ഭിന്നശേഷികാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ക്യാംപ് നടത്തി

Update: 2021-06-02 13:00 GMT
മലപ്പുറം: മലപ്പുറം നഗരസഭയിലെ മുഴുവന്‍ ഭിന്ന ശേഷികാര്‍ക്കും, സമീപ പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് വാക്‌സിന്‍ ക്യാംപ് നടത്തി. മുന്‍കൂട്ടി ബുക്കിംഗ് ഇല്ലാതെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയാണ് വാക്‌സിന്‍ നല്‍കിയത്. നൂറുകണക്കിന് ഭിന്നശേഷിക്കാര്‍ ആണ് വാക്‌സിന്‍ എടുക്കാന്‍ ക്യാംപിലെത്തിയത്.


നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍ക്ക് പുറമേ ട്രോമാകെയര്‍, ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍,ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ വീല്‍ചെയറിലും സ്‌ട്രെച്ചറുകളിലുയുമായി എത്തിയ രോഗികളെ കൊണ്ടുവന്നു ക്യാംപില്‍ പങ്കെടുപ്പിച്ചു. മുഴുവന്‍ പേര്‍ക്കും ഒന്നാംഘട്ട വാക്‌സിനേഷന്‍ നടത്തി. കൊറോണയുടെ രണ്ടാംഘട്ട വ്യാപനം മുതല്‍ നഗരസഭ തീര്‍ക്കുന്ന മാതൃക പദ്ധതികള്‍ മനസ്സിലാക്കാന്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും, ആരോഗ്യമേഖലയില്‍ നിന്നും ജനപ്രതിനിധികളും, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരും നഗരസഭയില്‍ നേരിട്ട് വന്നിരുന്നു.


ഭിന്നശേഷി ക്യാംപ് നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. കെ. സക്കീര്‍ ഹുസൈന്‍, പി. കെ.അബ്ദുല്‍ ഹക്കീം, സിദ്ദീഖ് നൂറേങ്ങല്‍, മറിയുമ്മ ശരീഫ് കോണോതൊടി, സി.പി. ആയിശാബി, കൗണ്‍സിലര്‍മാരായ മഹമൂദ് കോതേങ്ങല്‍,ശിഹാബ് മൊടയങ്ങാടന്‍, സി.കെ. സഹീര്‍, ശാഫി മൂഴിക്കല്‍ സെമീറ മുസ്തഫ, പി.സ്.എ ശബീര്‍ എന്നിവര്‍ പങ്കെടുത്തു.






Tags:    

Similar News