''മുസ്‌ലിംകള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല''; ബംഗാളിലെ സര്‍വവകലാശാലയിലെ നോട്ടിസ് ബോര്‍ഡില്‍ പോസ്റ്റര്‍

Update: 2025-04-25 14:43 GMT
മുസ്‌ലിംകള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല; ബംഗാളിലെ സര്‍വവകലാശാലയിലെ നോട്ടിസ് ബോര്‍ഡില്‍ പോസ്റ്റര്‍

കൊല്‍ക്കത്ത: 'മുസ്‌ലിംകള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ലെന്ന്' പറയുന്ന പോസ്റ്റര്‍ ബംഗാളിലെ ബിധാന്‍ ചന്ദ്ര കാര്‍ഷിക സര്‍വകലാശാലയിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു. '' നായ്ക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രവേശനമില്ല. എല്ലാ കണ്ണുകളും പഹല്‍ഗാമിലേക്കാണ്. തീവ്രവാദം എന്നാല്‍ ഇസ്‌ലാം എന്നാണ്.'' പോസ്റ്റര്‍ പറയുന്നു. ഇന്ത്യയിലെ പ്രധാന കാര്‍ഷിക സര്‍വകലാശാലകളില്‍ ഒന്നാണ് നാദിയയിലെ ബിധാന്‍ ചന്ദ്ര കാര്‍ഷിക സര്‍വകലാശാല.

അതേസമയം, കൊല്‍ക്കത്തയിലെ കസ്തൂരി ദാസ് മെമ്മോറിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോ. സി കെ സര്‍ക്കാര്‍ എന്നയാള്‍ ഗര്‍ഭിണിയായ മുസ്‌ലിം യുവതിക്ക് ചികില്‍സ നിഷേധിച്ചെന്ന ആരോപണവും വന്നിട്ടുണ്ട്. കശ്മീരിലെ സംഭവത്തിന് ശേഷം മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള രോഗികളെ കാണില്ലെന്നാണ് ഇയാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Similar News