രാജ്യസ്‌നേഹം പറഞ്ഞ് പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കരുതെന്ന് ആരിഫ് എം.പി
തൊഴിലവസരങ്ങള്‍, ഗ്യാസിന് ലഭിച്ചിരിക്കുന്ന സബ്‌സിഡി എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യസ്‌നേഹം പറഞ്ഞുകൊണ്ട് ബിപിസിഎല്‍ ഉള്‍പ്പെടെയുള്ള അഭിമാന സ്ഥാപനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും എ.എം ആരിഫ്.എം.പി. ലോക്‌സഭയില്‍ ചട്ടം 377 പ്രകാരം നോട്ടീസ് നല്‍കി ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് ആരിഫ് സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി അന്‍പതിനായിരം കോടി രൂപയുടെ നിക്ഷേപം രാജ്യത്ത് നടത്തുകയും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ പൊതുമേഖലാ സ്ഥാപനം സ്വകാര്യവത്കരിക്കുകയുമാണ് സര്‍ക്കാര്‍. സ്വകാര്യവല്‍ക്കരണം നടപ്പാകുന്നതോടെ കേരള സര്‍ക്കാര്‍ കൊച്ചിന്‍ റിഫൈനറിയുടെ സഹകരണത്തോടെ ആരംഭിക്കുവാന്‍ പോകുന്ന പെട്രോ കെമിക്കല്‍ പാര്‍ക്ക് പദ്ധതി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തൊഴിലവസരങ്ങള്‍, ഗ്യാസിന് ലഭിച്ചിരിക്കുന്ന സബ്‌സിഡി എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. അതിനാല്‍ ഈ നടപടിയില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ആരിഫ് എം.പി ആവശ്യപ്പെട്ടു.