കലയും കായികവിനോദങ്ങളും പ്രധാന പാഠ്യവിഷയങ്ങള്‍; സിലബസില്‍ മാറ്റം വരുത്താനൊരുങ്ങി തമിഴ്‌നാട്

Update: 2025-01-12 05:18 GMT

ചെന്നൈ: കലയും കായികവിനോദങ്ങളും പ്രധാന പാഠ്യവിഷയങ്ങളാക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. അടുത്ത അധ്യയനവര്‍ഷം മുതല്‍ തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ എന്നതിലുപരി കലയും കായികവിനോദവും സിലബസുമായി സംയോജിപ്പിക്കും.

പ്രൈമറിതലം മുതല്‍ അപ്പര്‍പ്രൈമറി, ഹൈസ്‌കൂള്‍ തലംവരെയുള്ള സിലബസില്‍ കായിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കും. സംഗീതം, നൃത്തം, ചിത്രരചന തുടങ്ങിയവയായിരിക്കും കലാവിഷയത്തില്‍ ഉള്‍പ്പെടുത്തുക.കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച ലക്ഷ്യം വെച്ചാണ് ഇത്തരത്തിലൊരു നീക്കമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ഓരോ കുട്ടികളുടെയും താല്‍പര്യം അനുസരിച്ചുള്ള പ്രവര്‍ത്തന ശൈലിയും സമയും അവലംബിക്കും.ഇതിന് വിദ്ഗദരുടെ സമിതിയെ നിയോഗിക്കും. ഗ്രാമീണ മേഖലയില്‍ നിന്നുള്ള കുട്ടികള്‍ക്കു കൂടി ഉതകുന്ന തരത്തിലായിരിക്കും അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആവശ്യമായ അധ്യാപകരെ നിയമിക്കാനുള്ള ശുപാര്‍ശകള്‍ വേഗത്തിലാക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

Tags:    

Similar News