ആശ സമരം; സമരത്തിൻ്റെ 50ാം ദിവസം മുടി മുറിച്ച് പ്രതിഷേധം

Update: 2025-03-29 03:55 GMT
ആശ സമരം; സമരത്തിൻ്റെ 50ാം ദിവസം മുടി മുറിച്ച് പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിനു മുന്നിൽ ആശമാർ നടത്തുന്ന സമരം 48-ാം ദിവസത്തിലേക്ക് കടന്നു. സമരത്തിൻ്റെ 50ാം ദിവസം മുടി മുറിച്ച് പ്രതിഷേധിക്കാനാണ് ആശമാരുടെ തീരുമാനം. സമരസമിതി നേതാവ് എസ് മിനിയാണ് ഇക്കാര്യം അറിയിച്ചത്.

ആശമാർക്ക് നൽകേണ്ട ശമ്പളവും ഓണറേറിയവും മറ്റു ആനുകൂല്യങ്ങളും സംബന്ധിച്ച് സർക്കാർ ഒരു തീരുമാന മെടുക്കാത്ത സാഹചര്യത്തിലാണ് സമരത്തിൻ്റെ മറ്റൊരു രീതിയിലേക്ക് ഇവർ എത്തിചേർന്നത്.

അതേസമയം, ആശമാർ നടത്തുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. സർക്കാർ നിലപാടിൽ മാറ്റം വരാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ആശമാർ. ചർച്ചയിൽ ഖജനാവിൽ പണമില്ലെന്ന് പറഞ്ഞ് തങ്ങളെ മനപൂർവ്വം ഒഴിവാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ആശമാർ വ്യക്തമാക്കി.

Tags:    

Similar News