കോട്ടയം കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ആശമാർ; സമരം 47-ാം ദിവസത്തിലേക്ക്

Update: 2025-03-28 05:00 GMT
കോട്ടയം കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ആശമാർ;   സമരം 47-ാം ദിവസത്തിലേക്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 47-ാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം ഇന്ന് 9-ാംദിവസത്തിലേക്ക് കടന്നു. സമരത്തിൻ്റെ ഭാഗമായി കൂടുതൽ ജില്ലകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കോട്ടയം കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ആശമാർ അറിയിച്ചു.

അതേസമയം, നിരാഹാര സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നു. ശമ്പളവർധനവിലെയും തരേണ്ട ആനുകൂല്യങ്ങളിലെയും സർക്കാർ നിലപാടിൽ മാറ്റം വരാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ആശമാർ.

Tags:    

Similar News