ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹമായ അടിസ്ഥാന വേതനം നല്‍കണം: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

Update: 2021-06-10 13:03 GMT

കോഴിക്കോട്: കൊവിഡ് മുന്‍നിരപ്പോരാളികളായ ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹമായ അടിസ്ഥാന വേതനം സര്‍ക്കാര്‍ ഉടന്‍ ലഭ്യമാക്കണമെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീനാ ഇര്‍ഷാദ് ആവശ്യപ്പെട്ടു. തുച്ഛമായ ഓണറേറിയത്തെ മാത്രം ആശ്രയിക്കുന്നതിലൂടെ അങ്ങേയറ്റം വിഷമകരമായ ജീവിത സാഹചര്യത്തിലൂടെയാണ് അവര്‍ കടന്നുപോവുന്നത്. കൊവിഡിന്റെ കര്‍മഭടന്‍മാരായ ആശാവര്‍ക്കര്‍മാര്‍ ഒഴിവു ദിനങ്ങളില്ലാതെയാണ് അഹോരാത്രം സേവനങ്ങളില്‍ ഏര്‍പ്പെടുന്നത്. സേവന സമയങ്ങളില്‍ അനിവാര്യമായ മാസ്‌കുകളും സാനിറ്റൈസറുകളും യാത്രാ ചെലവുകളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും മറ്റും തുച്ഛമായ ഓണറേറിയത്തില്‍നിന്നുള്ള സ്വന്തം ചെലവിലാണ് നടത്തുന്നത്. മതിയായ തൊഴില്‍ സുരക്ഷയോ ഇന്‍ഷുറന്‍സ് പരിരക്ഷയോ അവര്‍ക്ക് ലഭിക്കുന്നില്ലെന്നത് പരിതാപകരമാണ്. ദുര്‍ബല സാമൂഹിക കുടുംബ സാഹചര്യങ്ങളില്‍ നിന്നുള്ളവരായ ആശാവര്‍ക്കര്‍മാരെ അടിമവേലക്കാരാക്കി അവഗണിക്കുന്ന മനുഷ്യത്വ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ സമീപനങ്ങള്‍ക്കെതിരേ ആശാവര്‍ക്കര്‍മാരെ മുന്നില്‍നിര്‍ത്തി ശബ്ദമുയര്‍ത്തുമെന്നും ജബീനാ ഇര്‍ഷാദ് പ്രസ്താവനയില്‍ അറിയിച്ചു.

Asha workers should be paid a decent base: Women Justice Movement

Tags:    

Similar News